loader image

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി.

ആളൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ വില്ലേജ്, മാനാട്ടുകുന്ന് ദേശത്ത്, പെരിപറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്ന വിളിക്കുന്ന രതീഷ് 43 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാനാട്ടുകുന്ന് എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് രതീഷിനെ 24.02.2026 തിയ്യതി മാനാട്ടുകുന്ന് കാഴ്ചപ്പിളളികാവ് അമ്പലത്തിന് പരിസരത്ത് വച്ച് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
രതീഷ് ആളൂർ കൊടകര പോലീസ് സ്റ്റേഷനുകളിലായി അഞ്ച് വധശ്രമ കേസിലും രണ്ട് അടി പിടി കേസിലും ഒരു കവർച്ച കേസിലും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ ബി, ജിഎസ്ഐ മാരായ പ്രസന്നകുമാർ , ജയകുമാർ , സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലിജോ ആൻ്റണി, സമീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണദാസ്, ശ്രീജിത്ത്, അനൂപ്, ഹോം ഗാർഡ് ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  നിര്യാതനായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close