loader image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി, കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ

തൃശൂർ : അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി. കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെ വിനോദസഞ്ചാരികൾ നിന്ന സ്ഥലം വെള്ളം നിറയുകയായിരുന്നു. വിഎസ്എസ് പ്രവർത്തകർ എത്തി വിനോദസഞ്ചാരികളെ കരയ്ക്ക് എത്തിച്ചു.

പതിനഞ്ചോളം വിനോദസഞ്ചാരികൾ ബുധനാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മഴ കാരണമാണ് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതെന്നു അനുമാനിക്കുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അന്നും സ്ത്രീകളടക്കമുള്ളവർ പുഴയുടെ നടുക്ക് കുടുങ്ങി. നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Spread the love
See also  സംഗീത സംവിധായകൻ ശരത്തിന് നൽകുന്ന സംഗീതശ്രേഷ്ഠ പുരസ്ക്കാരത്തിൻ്റെ സോവനീർ പുറത്തിറക്കി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close