PUDUKAD-NEWS-PUTHUKAD-NEWS

152 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.

തൃശൂർ : 152 ഗ്രാം തൂക്കമുള്ള ഹാഷിഷ് ഓയിലുമായി തൊടുപുഴ ഇടവെട്ടി സ്വദേശിയായ പാലിയത്ത് വീട്ടിൽ അൻവർ റഷീദ് (24) എന്നയാളെ നെടുപുഴ പോലീസ് പിടികൂടി. 26.2.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇലക്ഷനുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശാനുസരണം വിവിധ ഭാഗങ്ങളിൽ ശക്തമായ വാഹന പരിശോധനയും അന്നേദിവസം നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദുർഗ്ഗദേവി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള പട്രോളിങ്ങും നടത്തുകയായിരുന്ന സബ്ഇൻസ്പെക്ടർ എ കിരണും സംഘവും സംശയാസ്പദമായ രീതിയിൽ ഒരാളെ പള്ളിയുടെ പരിസരത്ത് കാണുകയായിരുന്നു.
ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർ അയാളെ തടഞ്ഞുനിറുത്തി ചോദിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ അയാളിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തിൽ ഹാഷിഷ് ഓയിൽ വില്പനയ്ക്കായി എത്തിച്ചതാണെന്നും പ്രതിക്ക് പേരാമംഗലം പോലീസ് സ്റ്റേഷനിൽ സമാനരീതിയിലുള്ള കേസ് ഉണ്ടെന്നും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ വി. സുരേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുപുഴ ഇൻസ്പെക്ടർ ബെന്നിലാലു, സബ് ഇൻസ്പെക്ടർമാരായ എ കിരൺ, എൻ പി സന്തോഷ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ് ആൻറണി, രോഹിത് എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top