loader image

തൃശൂർ ഈസ്റ്റ് പൊലീസ്ഒരു മാസത്തിനുള്ളിൽ കണ്ടെത്തിയത് നഷ്ടപ്പെട്ട 25 ഫോൺ

തൃശൂർഒരു മാസത്തിനുള്ളിൽ നഷ്‌ടപ്പെട്ട 25 മൊബൈൽ ഫോണുകൾ കണ്ടെത്തി തൃശൂർ ഈസ്റ്റ് പൊലീസ്. രണ്ട് ഐ ഫോണുകൾ ഉൾപ്പെടെയാണിത്‌. നഷ്‌ടപ്പെട്ടതായി സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോണുകളാണിവ. 18 പേർക്ക് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖിന്റെ ചേംബറിൽ വച്ച് ഫോണുകൾ തിരികെ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പ്രവർത്തനത്തിന്റെയും സൈബർ സെല്ലിന്റെ സേവന മികവിൻ്റെയും ഫലമായാണ് നഷ്‌ടപ്പെട്ട ഫോണുകൾ കണ്ടെത്തിയത്. നഷ്‌ടപ്പെട്ട ഫോണുകളുടെ ലൊക്കേഷൻ അനുസരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധിപേരുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകൾ കണ്ടെത്തിയത്. ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോ, സബ് ഇൻസ്പെക്ടർമാരായ അനുശ്രുതി, റെജിൻ രാജ്, ബിബിൻ പി നായർ, സിവിൽ പൊലീസ് ഓഫീസർമാരായ അശ്വിൻ, മനീഷ് ജിനൂപ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. സയർ പോർട്ടറിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്‌ടപ്പെട്ട ഫോൺ വേഗത്തിൽ കണ്ടെത്താനാകുമെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് പറഞ്ഞു.മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാൽ നഷ്‌ടപ്പെട്ട ഫോണിലേക്ക് വിളിക്കുമ്പോൾ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലോ ലൊക്കേഷൻ, ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിലോ ഇമെയിൽ ഐഡിയും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിലോ ഫൈൻഡ് മൈ ഡിവൈസിൽ ലോഗിൻ ചെയ്‌ത്‌ ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താം. ഫോൺ സ്വിച്ച് ഓഫോ ഇമെയിൽ ഐഡി ഓർമയില്ലെങ്കിലോ ലൊക്കേഷൻ ഓൺ അല്ലെങ്കിലോ ceir.gov.in എന്ന പോർട്ടലിൽ (https://www.ceir.gov.in/Home/index.jsp) രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപ്പെട്ട ഫോണിന്റെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ്എംഎസ് ആക്ടീവായിരിക്കണം. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ റെസീപ്റ്റ് നമ്പരും ഉണ്ടാകണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടാം.

Spread the love
See also  ചേർപ്പ് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close