loader image

കൊടുങ്ങല്ലൂരിൻറെ ചിരകാല  സ്വപ്നമായ   പുല്ലൂറ്റ് സമാന്തര പാലം നിർമ്മാണത്തിലേക്ക്

കൊടുങ്ങല്ലൂരിൻറെ ചിരകാല  സ്വപ്നമായ   പുല്ലൂറ്റ് സമാന്തര പാലം നിർമ്മാണത്തിലേക്ക്. 2016- 17 ലെ  സംസ്ഥാന  ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി  കിഫ്ബി  ഫണ്ട് സഹായത്തോടെ 24.72 കോടി രൂപ ഭരണാനുമതി ലഭിച്ചതും തുടർന്ന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുകയും, പൊതുമരാമത്തു വകുപ്പ് പുതിയ പാലത്തിൻറെ ഡിസൈൻ തയ്യാറാക്കുകയും അത് പ്രകാരം  KRFB 46.31 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതിന്    പുതുക്കിയ ഭരണാനുമതി കിഫ്‌ബി യിൽ നിന്നും ലഭ്യമായിട്ടുണ്ട് .മഹാപ്രളയത്തിൻറെ അടിസ്ഥാനത്തിലും , ഇൻലാൻഡ് വാട്ടർ വേ അതോറിറ്റി ഓഫ് ഇന്ത്യ യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിൻറെ നീളം 289.6 മീറ്ററിൽ നിന്ന് 363.6 മീറ്റർ നീളത്തിൽ 17 സ്‌പാനുകളിലായാണ്    പുതിയ  പാലം നിർമ്മിക്കുക  .നടുവിലെ സ്പാനിന് 55 മീറ്റർ നീളവും  ,6 സ്പാനുകൾക്ക്  30 മീറ്റർ വീതം  നീളത്തിലും  ,ബാക്കി 10 സ്പാനുകൾ 12.5 മീറ്റർ വീതം  നീളത്തിലുള്ളതുമാണ്  . 11 മീറ്റർ  വീതിയിലുമായിരിക്കും  പാലം നിർമ്മിക്കുക  .രണ്ടു സൈഡുകളിലായി 300മീറ്റർ അപ്രോച്ചു റോഡും നിർമ്മിക്കും .ആധുനിക പാലത്തിൻറെ നിർമ്മാണ രീതിയിലാണ് പുല്ലൂറ്റ് സമാന്തര പാലം നിർമ്മിക്കുന്നത് . KRFB യുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് ടെൻഡർ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട് .
അഡ്വ .വി.ആർ .സുനിൽകുമാർ MLA

Spread the love
See also  മാറിയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാർഥികളുടെ കഴിവുകൾ : ഡോ. എ. ബിജുകുമാർ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close