loader image

 ഉത്സവത്തിനിടെ ആന ഇടഞ്ഞ് യുവാവിന് ഗുരുതര പരുക്ക് പറ്റിയ സംഭവത്തിൽ ആനപ്പാന്മാരായ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

മാള : അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്കിക്കാവ് കാർത്തികേയൻ എന്ന ആനയെ നിയന്ത്രിക്കുന്നതിൽ പാപ്പാന്മാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതിനെ തുടർന്ന് ആന ഇടഞ്ഞ് ആനയുടെ അടുത്ത് നിൽക്കുകയായിരുന്ന അന്നമനട എരയംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേക് (26) എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിന് ആനപ്പാപ്പാന്മാരായ രണ്ട് പേരെ പ്രതിയാക്കി മാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
അക്കിക്കാവ് കാർത്തികേയൻ എന്ന ആനയുടെ ഒന്നാം പാപ്പാനായ അവിട്ടത്തൂർ സ്വദേശി വിപിൻ, രണ്ടാം പാപ്പാൻ അഖിൽ എന്നിവരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. മാള പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
2026 ഫെബ്രുവരി 26 ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ കോലം എഴുന്നള്ളിക്കുന്ന ചടങ്ങിനിടെ കോലം ആനപ്പുറകത്തേക്ക് നൽകുകയായിരുന്ന യുവാവിനെയാണ് ആന പെട്ടെന്ന് തുമ്പിക്കൈ കൊണ്ട് കാലിൽ ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞത്, നിലത്തുവീണ യുവാവിന് മുഖത്തെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്കേറ്റു.

Spread the love
See also  നഷ്ടപ്പെട്ട 25 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് പോലീസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close