ഇരിങ്ങാലക്കുട : 2026 ഫെബ്രുവരി 28 ന് വൈകീട്ട് ഇരിങ്ങാലക്കുട വള്ളിവട്ടം ബ്രാലം സ്വദേശി കളത്തിപറമ്പിൽ വീട്ടിൽ ദിലീപ് കുമാർ 54 വയസ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. മലബാർ ഹൗസ്, ഹണീബി, ബിഗ് ബ്രദർ എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്.
മദ്യം പിടിച്ചെടുക്കുന്ന സമയം സമയം ദീലീപ്കുമാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യയായ അമ്പിളി 45 വയസ് എന്നവരാണ് വീട്ടിലുണ്ടായിരുന്നത്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. കേസ്സിൽ ദീലീപ് കുാമാറിനെയും അമ്പിളിയെയും പ്രതി ചേർക്കും.
ദീലീപ്കുമാർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് പരസ്യമായി മദ്യപിച്ച രണ്ട് കേസ്സുകളിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും അടക്കം മൂന്ന് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, ജിഎസ്ഐ പി.ജയകൃഷ്ണൻ, പ്രദീപ് സി ആർ, പി.എം.മൂസ, ടി.ആർ.ഷൈൻ, ജി എ എസ് ഐമാരായ എ.യു.റെജി, ഷിജോ തോമസ്, ഇ.എസ്.ജീവൻ, എസ് സിപി ഒ മാരായ സോണി സേവ്യർ, വി.കൃഷ്ണദാസ്, സിപിഒ ശ്രീജിത്ത് ഇ.വി ,
ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ് , സബ്ബ് ഇൻസ്പെക്ടർ സുബിന്ത് കെ.എസ്, ജൂനിയർ എസ് ഐ സഞ്ജയ് കെ, ജി എ എസ് ഐ ആരിഫ് E.H, എസ് സി പി ഒ സിന്റി ജിയോ, അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്ഐ അനു.പി.എസ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


