ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തിൽ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്. മൂന്നാം തവണയാണ് കൊമ്പൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാൽ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണൻ ജേതാവായത്.


