loader image

ചേർപ്പ് ചൊവ്വൂരിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

ചേർപ്പ്  : ചൊവ്വൂരിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചൊവ്വൂർ, ചേർപ്പ് ഓമ്പുളി വിനോജ് (40), ചൊവ്വൂർ ചുങ്കത്ത് കൊച്ചു മാത്തു (55), ചൊവ്വൂർ മാളിയേക്കൽ റെയ്ച്ചൽ (70), ചൊവ്വൂർ പുല്ലോക്കാരൻ രാജി (55) എന്നിവർക്കാണ് കാലിൽ തെരുവ് നായയുടെ കടിയേറ്റത്.
ശനിയാഴ്ച രാവിലെ അഞ്ചരയ്ക്കും എട്ടിനും ഇടയിൽ ചൊവ്വൂർ പള്ളിയിലേക്ക് പോകുന്ന വഴിയാണ് വിനോജ്, കൊച്ചു മാത്തു, റെയ്ച്ചൽ എന്നിവർക്ക് കടിയേറ്റത്, രാജിയെ വീടിന് അകത്തേക്ക് ചാടി കടന്നാണ് നായ കടിച്ചത്.
കടിയേറ്റവരെ ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പിന്നീട് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കുത്തിവെയ്പ്പിന് കൊണ്ടുപോയി. നായയെ പിടിക്കൂടി ചേർപ്പ് മൃഗാശുപത്രിയിൽ കൂട്ടിലടച്ചു.

Spread the love
See also  ആയുർവേദ തൈലങ്ങളുടെ മറവിൽ വൻ ലഹരി കച്ചവടം : 21.5 kg കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close