കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്നു പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ ആശാരിക്കു സ്വദേശി വടക്കുമുറി വീട്ടിൽ അമൽ 30 വയസ്സ്, കാട്ടൂർ കുന്നത്ത് പീടിക സ്വദേശി പട്ടാലി വീട്ടിൽ സൂരജ് 25 വയസ്സ് എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്
എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കും തറ വീട്ടിൽ അനു 36 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് ബന്ദുവായ കിഴപ്പിള്ളിക്കര അഴിമാവ് സ്വദേശി ഒറ്റാലി വീട്ടിൽ ജിഷ്ണു 25 വയസ്സ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമലിന് വയറിലും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്.
ഇരിഞ്ഞാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, ബൈജു എസ് ഐ ബാബു ജോർജ്. ജി എ എസ് ഐ മാരായ ധനേഷ് സി ജി , ജീവൻ ഇ എസ്, ജി എസ് സി പി ഒ മാരായ ശ്യാം വി എസ്, വിപിൻ കെ വി , സി പി ഒ അഭിലാഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.


