loader image
നിയമസഭാ തിരഞ്ഞെടുപ്പ്, തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് എം സ്വരാജ് മത്സരിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പ്, തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് എം സ്വരാജ് മത്സരിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം സ്വരാജ് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയെന്നാണ് പുതിയ വിവരം. തൃപ്പൂണിത്തുറ പിടിക്കാൻ വെെപ്പിൻ എംഎല്‍എ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊച്ചി മുൻ മേയർ അനില്‍കുമാറിനെയും പരിഗണിച്ചില്ല. എം ബി ഷെെനി വെെപ്പിൻ സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷെെനി. നാളത്തെ സെക്രട്ടറിയേറ്റില്‍ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും.

Spread the love
See also  കുടിവെള്ളം എവിടെ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്സ് ധർണ്ണ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close