സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയോടെ നേരിയ വർധനവുണ്ടായി. പവന് 520 രൂപ വർധിച്ച് 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 15,630 രൂപയായി. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിലെ മാറ്റം. രാവിലെ പവന് 2400 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ വിലവർധനവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലും വർധിച്ചത്.


