ഇരിങ്ങാലക്കുട; റമളാന്‍ കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് കാട്ടൂർ സർക്കിൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാട്ടൂര്‍ പോംപൈ സെന്റ്മേരീസ് ഹൈസ്കൂളില്‍ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു പി.എസ്. ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ പ്രസിഡന്റ് കെ.കെ. ഷഹീർ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഹകീം അഹ്സനി തൊഴിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംഗമത്തില്‍ സിവിൽ പോലീസ് ഓഫീസർ മണി. ഇ.എസ് ട്രാഫിക് ബോധവൽക്കരണക്ലാസിന് നേതൃത്വം നല്കി. മുജീബ് താണിശ്ശേരി, പി.എ.ഉനൈസ് നെടുമ്പുര, ടി.ജെ. അൻവർ സാദത്ത് നെടുമ്പുര, എം.കെ. ഷഹനാബ് ഇല്ലിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


