PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ ഡെപ്പോയ്ക്ക് ഇനിയും പുതിയ ബസുകൾ ലഭിക്കുമെന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ.

കെ.എസ്. ആർ.ടി.സി. കൊടുങ്ങല്ലൂർ ഡെപ്പോയ്ക്ക് ഇനിയും പുതിയ ബസുകൾ ലഭിക്കുമെന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ. കോയമ്പത്തൂർ സർവീസിനായി പുതിയതായി അനുവദിച്ച കെ – സ്വിഫ്റ്റ് ഫാസ്റ്റ് പാസഞ്ചർ ബസ് കൈമാറി സംസാരിക്കുകയായിരുന്നു എം.എൽ.എ. കോവിഡ് കാലഘട്ടത്തിലെ തളർച്ചക്കു ശേഷം ഡെപ്പോ വളർച്ചയുടെ പാതയിലാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ
ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു.
ഇൻസ്പെക്ടർ ഇൻ ചാർജ് പി.എ.ദിലീപ് കുമാർ, സ്റ്റാൻഡിംഗ് കൗൺസിൽ
അരുൺ മേനോൻ എന്നിവർ സംസാരിച്ചു.
വി.കെ. ഷെല്ലിമോൻ, പി.എ.അനസ് എന്നിവർ വാഹനത്തിന്റെ താക്കോലും ഇ.ടി.എമ്മും ഏറ്റുവാങ്ങി.രാവിലെ 10 :30 ന് കൊടുങ്ങല്ലൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ബസ് രാത്രി 09:30 നാണ് ഗാന്ധിപുരത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് മടങ്ങുക.

Spread the love
See also  നടനകൈരളിയുടെ പാവക്കഥകളി സംഘത്തിന് ‘ദക്ഷിണചിത്ര വിരുദു’ പുരസ്കാരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top