loader image

ആധുനിക സംവിധാനങ്ങളോടുകൂടിയ പോളി ഡെൻ്റൽ ക്ലിനിക്ക് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.

ആധുനിക സംവിധാനങ്ങളോടുകൂടിയ പോളി ഡെൻ്റൽ ക്ലിനിക്ക് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡ് ആയി അനുവദിച്ചിട്ടുള്ള 60 ലക്ഷം ഉപയോഗിച്ച് സ്റ്റെറിലൈസേഷൻ, ലേസർ ചികിത്സ, ഇലക്ട്രോ സർജറി, ഡെൻ്റൽ ലാബ്, സെറാമിക് ലാബ്, ഡിജിറ്റൽ എക്സ്‌റേ തുടങ്ങിയ സംവിധാനങ്ങളോടെയാണ്
പോളി ഡെൻ്റൽ ക്ലിനിക്ക് ആരംഭിച്ചത്.
വി.ആർ സുനിൽ കുമാർ എം.എൽ.എ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ സുമിത നിസാഫ്,
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം രതീഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ രാധാകൃഷ്ണൻ,
റസോജ ഹരിദാസ്, ലത ഉണ്ണികൃഷ്ണൻ, കെ.കെ ഹാഷിക്, കൗൺസിലർമാരായ ടി.എസ് സജീവൻ, ഗീത റാണി
ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.എൻ.എ ഷീജ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജീവ് കുമാർ, താലൂക്ക് ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.വി.എ ലത എന്നിവർ സംസാരിച്ചു.

Spread the love
See also  തൃശ്ശൂർ ജില്ലയെ ഇനി ശിഖ നയിക്കും; കളക്ടറായി ചുമതലയേറ്റു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close