PUDUKAD-NEWS-PUTHUKAD-NEWS

എവിടെ നിന്നാണ് തൃഷ ഇതെല്ലാം തുടങ്ങിയത്, തമിഴ് സിനിമാ ലോകത്തെ ഇളവരസി എന്ന പേര് എങ്ങനെ കിട്ടി?

ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് തൃഷ കൃഷ്ണന്‍. 42 കാരിയായ നടി ഒറ്റയ്ക്ക് പൊരു നേടിയതാണ് ഇന്ന് കാണുന്ന ഈ വിജയം

ലിയോ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ സാക്ഷാല്‍ വിജയ് പറഞ്ഞത് പോലെ, 20 വയസ്സില്‍ ഒരു പെണ്‍കുട്ടി നായികയാകുന്നു എന്നത് വലിയ കാര്യമല്ല, പക്ഷേ 20 വര്‍ഷമായി തന്നെ നായികയായി തന്നെ നിലനിര്‍ത്താന്‍ തൃഷ ഇടുന്ന എഫേര്‍ട്ട് പ്രശംസിച്ചേ മതിയാവൂ. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഇന്റസ്ട്രിയില്‍ വന്ന് ഇന്ന് തമിഴ് സിനിമാ ലോകത്തെ ഇളവരസി എന്ന വിശേഷണത്തിന് അര്‍ഹയാണെങ്കില്‍ തൃഷയുടെ കരിയര്‍ ജേര്‍ണി നിസ്സാരമല്ല.

പാലക്കാട് തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് തൃഷ. ചെറുപ്പം മുതലേ അഭിനയിക്കാനായിരുന്നു ആഗ്രഹം, അതുകൊണ്ടു തന്നെ കോളേജ് പഠന കാലത്ത് തന്നെ പല മോഡലിങുകളും ചെയ്തു തുടങ്ങിയിരുന്നു. 1999 ല്‍ ജോഡി എന്ന ചിത്രത്തില്‍ നായിക സിമ്രന്റെ സുഹൃത്തിന്റെ വേഷം ചെയ്തുകൊണ്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. അവിടെയായിരുന്നു കരിയറിന്റെ തുടക്കവും.

See also  എൽപിജി സിലിണ്ടർ വിലയിൽ കുത്തനെ വർധന; ഹോട്ടൽ മേഖലയ്ക്ക് ഗുരുതര ആഘാതം..

എന്നാല്‍ വെറുമൊരു സഹതാര വേഷം ചെയ്യാന്‍ വന്ന ആളല്ല തൃഷ, അതുകൊണ്ട് തന്നെ മോഡലിങിലെ തന്റെ ശ്രദ്ധ ഒന്നുകൂടെ കടുപ്പിട്ടു. 1999 ല്‍ മിസ്സ് സേലം എന്ന കിരീചം ചൂടി, അതേ വര്‍ഷം മിസ്സ് ചെന്നൈയുമായി. 2001 ല്‍ മിസ് ഇന്ത്യന്‍ പേജന്റില്‍ മത്സരിച്ച്, മനോഹരമായ ചിരിക്കുള്ള കിരീടമണിഞ്ഞു. അതിന് ശേഷമാണ് അബിനയ ലോകത്തേക്ക് വരുന്നത്. 2002 ല്‍ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന ചിത്രമാണ് നായികയായുള്ള ആദ്യത്തെ സിനിമ

പിന്നീട് തുടര്‍ച്ചയായി തമിഴ് സിനിമയില്‍ തൃഷയെ തേടി അവസരങ്ങളെത്തി. സാമി, ലേസാ ലേസാ, വര്‍ഷം, ഗില്ലി പോലുള്ള സിനിമകളിലൂടെ തൃഷ തന്നെ സ്വയം മോള്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലും തൃഷ അഭിനയിച്ചു. സിനിമയ്ക്ക് വേണ്ടിയാണ് തൃഷ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പോലും പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം വേണ്ട, സിനിമ മതി എന്ന് തീരുമാനിച്ച തൃഷയുടെ രണ്ടാം ഇന്നിങ്‌സും ആരാധകര്‍ ആഘോഷമാക്കി.

40 വയസ്സിന് ശേഷവും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തൃഷ നായിക നിരയില്‍ ശക്തമായി നിലനിന്നു. പൊന്നിയന്‍ സെല്‍വനില്‍ കുന്തവി എന്ന ഇളവരസി (രാജകുമാരി)യുടെ വേഷമിട്ടതോടെ തൃഷ തമിഴ് സിനിമാ ലോകത്തിന്റെയും ഇളവരസിയായി മാറുകയായിരുന്നു. ഇന്ന് 88 കോടിയോളം ആസ്തിയുള്ള തൃഷ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫല ആറ് കോടി രൂപയാണ്. സിനിമയ്ക്ക് അപ്പുറം തമിഴ്‌നാട് മുഖ്യമന്ത്രിയാവണം എന്നതാണ് തൃഷയുടെ ആഗ്രഹം, ജയലളിതയെ അത്രയധികം ഇഷ്ടപ്പെടുന്ന നടിയാണ് തൃഷ കൃഷ്ണന്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top