പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രോത്സവത്തിന് കൊടിയേറി. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ കൊടിയേറ്റം നിർവഹിച്ചു. സ്വാമി ശിവനാരായണ തീർത്ഥ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദ ഗിരി, ക്ഷേത്രം മേൽശാന്തി സുവർണ്ണകുമാർ, ബിജു പാണ്ടാരിക്കൽ, ഷൈജു സായ്‌റാം എന്നിവർ നേതൃത്വം നൽകി. മാർച്ച് എട്ടിനാണ് ഉത്സവം.


