കയ്പമംഗലം ബീച്ച് റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കയ്പമംഗലം ബീച്ച് സ്വദേശി മുല്ലക്കര ഉഷ (55) ക്കാണ് പരിക്കേറ്റത്, ഇന്ന് രാത്രി എട്ട് മണിയോടെ കയ്പമംഗലം ബീച്ച് റോഡിൽ കോഴിപ്പറമ്പിൽ ക്ഷേത്രത്തിനടുത്തായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന കൂരികുഴി സ്വദേശി വളവത്ത് സുരജിനും പരിക്കുണ്ട്, പരിക്കേറ്റവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകരും ചാളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


