PUDUKAD-NEWS-PUTHUKAD-NEWS

കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു

കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. സോളാർ പദ്ധതിയുടെ ആശീർവ്വാദവും നടന്നു. ബിഷപ്പ് ഡോ. അംബ്രോസ് ,വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു. സന്യസ്തതർക്കുള്ള എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ റവ.ഡോ. ഹെൽവസ്റ്റ് റൊസാരിയോ, ഒഎസ്ജെ  സെൻ്റ് തോമസ് പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ ഫാ. ജോഷി കോണത്ത് , വിശ്വാസപരിശീലന ഡയറക്ടർ ഫാ.സിജോ വേലിക്കകത്തോട്ട് , ഫൊറോന വികാരിമാർ  തുടങ്ങി നിരവധി വൈദീകരും സന്യസ്തരും , കൗൺസിലർമാരും, വിശ്വാസികളും  സംബന്ധിച്ചു. കോൺട്രാക്ടർ വി.എം. ജോണി , എഞ്ചിനീയർ ബെന്നി ഫ്രാൻസിസ്  കുന്നത്തൂർ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ബിഷപ്പ് ഉപഹാരം നല്കി ആദരിച്ചു.

Spread the love
See also  ഹർത്താൽ തുടങ്ങി : ഇരിങ്ങാലക്കുടയിൽ ഹർത്താൽ അനുകൂലികൾ ബസ്സ് തടഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top