കൈപ്പമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ വനിതാ ഫോറം കൈപ്പമംഗലം നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സാമൂഹിക പ്രവർത്തകയും, ആൽഫ പാലിയേറ്റീവ് പ്രസിഡണ്ടും, വ്യവസായ വകുപ്പിൽ നിന്നും ജോയിൻ ഡയറക്ടറായി വിരമിച്ചതുമായ ശ്രീമതി. കെ എ കദിജാബി പരിപാടി ഉദ്ഘാടനം ചെയതു.
MES അസ്മാബി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അമിത പി മണി വനിതാദിന സന്ദേശം അറിയിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. നേടുന്നതിനായി നൽകുക എന്ന ഈ വർഷത്തെ വനിതാദിന സന്ദേശം ഏറെ ചിന്തിപ്പിക്കുന്നതാണെന്നും മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ശക്തരും പ്രഗൽഭരുമായ വനിതാ നേതാക്കൾ ഉദാരമായി നൽകിയതിൽ നിന്നുമാണ് ഇന്നത്തെ വനിതകൾ നേടിക്കൊണ്ടിരിക്കുന്നതെന്നും അത് അടുത്ത തലമുറയിലേക്ക് നൽകേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും ഡോ. അമിത പറയുകയുണ്ടായി.
വനിത ഫോറം കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് കെ കെ ചാന്ദിനി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ എറിയാട് പഞ്ചായത്ത് അംഗം സുഹറാബി മുഹമ്മദ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം കുഞ്ഞു മൊയ്തീൻ, ജില്ലാ വൈസ് പ്രസിഡണ്ട് വി സി കാർത്തികേയൻ, നിയോജക മണ്ഡലം പ്രസിഡണ്ട് പി എ സെയ്ത് മുഹമ്മദ് സംസ്ഥാന കൗൺസിലർമാരായ പ്രൊഫ. കെ എ സിറാജ്, പി എ മുഹമ്മത് സഗീർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സിബി ജയലക്ഷ്മി ടീച്ചർ, ജില്ലാ കൗൺസിൽ അംഗം കെ എച്ച് ലൈല, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ എ ഹൈദ്രോസ്, ജില്ലാ കമ്മിറ്റി അംഗം വി എം ഷൈൻ, ബ്ലോക്ക് സെക്രട്ടറി പി ജി കൃഷ്ണനുണ്ണി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഫസീല റഷീദ്, വനിതാ ഫോറം സെക്രട്ടറി വി എം ബീന, എന്നിവർ സംസാരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും പൊതു സേവനവും വിവരിക്കുന്ന കാലം സാക്ഷി എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പി ബി ജയലത ടീച്ചർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് കെ കെ ചാന്ദിനി, പി ബി ജയലത, സി ബി ജയലക്ഷ്മി, വി എ മീനു, എ എസ് സുഹറ, കെ എച്ച് ലൈല, ശുഭ എന്നിവർ നേതൃത്വം നൽകി.
കെ കെ ചാന്ദിനി
പ്രസിഡണ്ട്
KSSPA വനിതാഫോറം
കൈപ്പമംഗലം നിയോജക മണ്ഡലം
Mob: 9446934224



