loader image

നാട്ടിക പഞ്ചായത്തിൽ വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി 125000/- രൂപ വകയിരുത്തി രണ്ട് ഗുണഭോക്താക്കൾക്ക് വീൽ ചെയ്റും , 8 ഗുണഭോക്താക്കൾ ക്ക് ശ്രവണ സഹായിയും, കാഴ്ച പരിമിതർക്ക് സഹായ ഉപകരണങ്ങൾ പദ്ധതിയിൽ 25000/- രൂപ വകയിരുത്തി രണ്ട് ഗുണഭോക്താക്കൾക്ക് ബ്രയിലി ലാപ്ടോപ് എന്നിവയുടെ വിതരണം നടത്തി.
വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പി വിനു അവർകൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ് ,സനി രാജു ,പി സി മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,പവിത്രൻ കെ വി ,പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി പ്രീത ഇ എസ് ,ഐ സി ഡി എസ് സുപ്രവൈസർ ഹൃദ്യ ,പിങ്കി തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  നന്തിക്കര പള്ളിതാഴം റോഡ് ഉദ്ഘാടനം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close