PUDUKAD-NEWS-PUTHUKAD-NEWS

മീൻപിടുത്തത്തിൻ്റെ മറവിൽ വൻ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 6 കിലോ 830 ഗ്രാം കഞ്ചാവും, മാരാകായുധങ്ങളുമായി പ്രതി അറസ്റ്റിൽ.

വലപ്പാട് : മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37) എന്നയാളെ വൻ ലഹരിമരുന്ന് ശേഖരവും മാരാകായുധങ്ങളുമായി അറസ്റ്റ് ചെയ്തു. ഇന്ന് (09-03-2026) ഉച്ചയ്ക്ക് ശേഷം തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമും വലപ്പാട് പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ്
വീടിന്റെ ടെറസിനു മുകളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനക്കായി സൂക്ഷിച്ച മുന്തിയ ഇനം ഗ്രീൻസ് ഇനത്തിൽപ്പെട്ട 6 കിലോ 830 ഗ്രാം കഞ്ചാവും വ്യത്യസ്ത ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ, കഞ്ചാവ് തൂക്കം നോക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്സ്, കഞ്ചാവ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ പോളിത്തീൻ കവറുകൾ എന്നിവയാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പിടിക്കപ്പെടാതിരിക്കാൻ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ പോകുന്ന രീതിയായിരുന്നു പ്രതിയുടേത്. മീൻപിടുത്തക്കാരൻ എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്. പ്രതി ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
വിഷ്ണു മലപ്പുറം ജില്ലയിലും ഇടുക്കി ജില്ലയിലും കഞ്ചാവുമായി അറസ്റ്റിലായ കേസിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ പ്രദീപ് സി ആർ, ജി എ എസ് ഐ ലിജു ഇയ്യാനി, ജി എസ് സി പി ഒ ബിജു, സി പി ഒ സുർജിത്ത് സാഗർ,
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, വലപ്പാട് പോലീസ് സ്റ്റേഷൻ ജി എ എസ് ഐ ചഞ്ചൽ, ജി എസ് സി പി ഒ സിയാദ്, സി പി ഒ മാരായ സൈനുദ്ദീൻ, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top