നാട്ടികയിൽ ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.

ദേശീയപാതയിൽ നാട്ടിക സെൻ്ററിൽ വീണ്ടും അപകടം, ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. വലപ്പാട് സ്വദേശി പറശ്ശേരി വീട്ടിൽ മോഹനൻ(64) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെ നാട്ടിക സെന്ററിൽ വെച്ചാണ് അപകടമുണ്ടായത്‌.
ഭാര്യ രമ(50)യോടൊപ്പം ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്. രമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും തൃപ്രയാറിലെ ആക്ടസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മോഹനൻ മരണപ്പെടുകയായിരുന്നു. ഇന്നലെ ഇതേ സ്ഥലത്ത് തന്നെ ഉണ്ടായ മറ്റൊരു അപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചിരുന്നു.

Spread the love
See also  താന്ന്യത്ത് സ്കൂൾ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close