loader image

കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലുള്ള സയൻസ് പാർക്കിംഗ് ഉദ്ഘാടനം MLA അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു

കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ MLA അഡ്വക്കറ്റ് വി.ആർ. സുനിൽ കുമാറിൻ്റെ മണ്ഡലത്തിലേക്കുഉള 2019- 2020 കേരള സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി. അനുവദിച്ച. കൊടുങ്ങല്ലൂർ സയൻസ് പാർക്കിംഗ് ഉദ്ഘാടനം ബഹു എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ പീതാംബരൻ അധ്യക്ഷത വഹിച്ചു
കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ സുമിത നിസാഫ് മുഖ്യാതിഥിയായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ വിവിധ കക്ഷി നേതാക്കൾ എന്നിവർ ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തു  . പ്രൈമറി സ്ഥലം മുതൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വരെ പ്രയോജനപ്പെടുന്ന രീതിയിലാണ് കൊടുങ്ങല്ലൂർ സയൻസ് പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത് വിവിധ വിഷയങ്ങളിൽ പരീക്ഷണശാലകളും സയൻസ് പാർക്കും കേന്ദ്രവും ശാസ്ത്രം മ്യൂസിയവും പ്ലാനറ്റോറിയം ഇതിൻറെ ഭാഗമായി ഇവിടെ നിർമ്മിക്കപ്പെടും ലാബുകളുടെയും ഓഫീസ് സംവിധാനങ്ങളുടെയും നിർമ്മാണം ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചിട്ടുണ്ട് നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രോഗ്രാമുകൾ ചിട്ടപ്പെടുത്തും വളരെ ആധുനിക രീതിയിലുള്ള പരീക്ഷണശാലകളും പാർക്കുമാണ്, കൊടുങ്ങല്ലൂർ സൈൻസ് പാർക്കിൽ ഒരുങ്ങാൻ പോകുന്നത് വിദ്യാർത്ഥികൾക്കുള്ള ഏകദിന സമ്പർക്ക പരിപാടി സമ്മർ ക്യാമ്പുകൾ വിവിധ ടെക്നിക്കൽ സെഷനുകൾ ഇതിന്റെ ഭാഗമായി ഇവിടെ ഒരുക്കപ്പെടും

Spread the love
See also  പാര്‍ട്ടി പദവിയില്‍ നിന്ന് രാജിവച്ച്‌ എംഎല്‍എ സി സി മുകുന്ദൻ; നാട്ടികയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപനം, മറ്റു പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close