തൃപ്രയാർ: ദേശീയപാതയിൽ നാട്ടിക സെന്ററിൽ വീണ്ടും അപകടം. ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച്
ഗൃഹനാഥൻ മരിച്ചു. വലപ്പാട്
താമസിക്കുന്ന പറശ്ശേരി വീട്ടിൽ മോഹനൻ(64) ആണ് മരിച്ചത്. തിങ്കൾ ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടിക സെന്ററിൽ വെച്ചാണ് അപകടം. ഒപ്പം യാത്ര ചെയ്തിരുന്ന രമ(50)ക്ക് പരിക്കേറ്റു. ഇരുവരും ബൈക്കിൽ ജോലി
സ്ഥലത്തേക്ക് പോകവെ വടക്ക് ഭാഗത്ത്
നിന്നും വന്നിരുന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്. രമയ്ക്കും സാരമായി
പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും
തൃപ്രയാറിലെ ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മോഹനൻ മരണപ്പെടുകയായിരുന്നു.ഇന്നലെ ഇതേ സ്ഥലത്ത് തന്നെ ഉണ്ടായ മറ്റൊരു
അപകടത്തിൽ കയ്പമംഗലം ചളിങ്ങാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു



