loader image

സ്വകാര്യ ബസിൽ ഓട്ടോയിടിച്ച് ഡ്രൈവർ മരിച്ചു

ചേർപ്പ്: പാലയ്ക്കൽ കപ്പേള സെൻ്ററിന് തെക്ക് പുളിക്കത്തറ ഇറക്കത്തിൽ സ്വകാര്യ ബസിൽ ഓട്ടോയിടിച്ച് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ നെടുമ്പാൾ നമ്പ്യാത്ത് സൂരജ് (45) ആണ് മരിച്ചത്. തിങ്കൾ രാത്രി ഒമ്പതോടെയാണ് അപകടം. ബസ് ഡ്രൈവറായ സൂരജ് സർവീസിനുശേഷം തൃശൂരിൽ ബസ് പാർക്ക് ചെയ്ത് സ്വന്തം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പൂച്ച ഓട്ടോറിക്ഷയ്ക്ക് മുന്നിൽ വട്ടം ചാടി. പൂച്ചയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസിലിടിക്കുകയായിരുന്നു. ഇതോടെ സൂരജ് തെറിച്ച് ബസിനിടയിലേക്ക് വീണു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരിങ്ങാലക്കുടയിൽനിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലേക്കാണ് ഓട്ടോ ഇടിച്ചുകയറിയത്. ഓട്ടോ പൂർണമായും ബസിന്റെ മുൻ വശവും തകർന്നു.

Spread the love
See also  മാളയിൽ ടാക്സി ഡ്രൈവർക്ക് അതിഥി തൊഴിലാളിയുടെ മർദ്ദനം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close