തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും, വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സെക്കന്ററി പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊളോസ്റ്റമി, ലിംഫെഡിമ പരിചരണ പരിശീലനവും രോഗിബന്ധു സംഗമവും സംഘടിപ്പിച്ചു.
നാട്ടിക ശ്രീനാരായണ ഹാളിൽ നടത്തിയ പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോല മഹേഷ്,
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ഷാമില സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇർഷാദ് ചേറ്റുവ,ഹസീന താജു,ഷൈന മുഹമ്മദ്, നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ടി. പി. ഹനീഷ് കുമാർ സ്വാഗതം പറയുകയും സെക്കന്ററി പാലിയേറ്റിവ് നേഴ്സ് നിബിത. പി. ബേബി നന്ദി രേഖപ്പെടുത്തുകയും ചെയ്തു . വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. സുജ. കെ. ടി., വലപ്പാട് സാമൂഹികരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. രാജേഷ്. പി. ആർ. ഡോ. സുജയ . എ,തൃശൂർ ജനറൽ ആശുപത്രിയിലെ സെക്കന്ററി പാലിയേറ്റീവ് നേഴ്സ് വിൻസി വർഗീസ്,
ഓസ്റ്റം കൊളോസ്റ്റമി കെയർ പ്രതിനിധികളായ ഷിജോ, ടെൽസൻ തുടങ്ങിയവർ ക്ലാസ്സ് എടുത്തു.പബ്ലിക് ഹെൽത്ത് നേഴ്‌സിംഗ് സൂപ്പർവൈസർ എ.തങ്കമ്മ,ഹെൽത്ത് ഇൻസ്‌പെക്ടർമാരായ. പ്രദീപ് കുമാർ, ദീപ ,രാജൻ, പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ സുമ, അജിത, ലാലി, പി. ആർ. ഒ അനുശ്രീ, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഭിഷേക്,
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്മാർ, പാലിയേറ്റീവ് നേഴ്സ്മാർ,എം. എൽ. എസ്. പി. നേഴ്സ്മാർ, ഫിസിയോ തെറാപ്പിസ്റ്റ്,,ആശ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.പാലിയേറ്റീവ് വളണ്ടിയർമാർ രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്തു.



