മതിലിടിഞ്ഞ് വീണ് പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

എസ്.എൻ.പുരം പഞ്ചായത്തിലെ മുള്ളൻ ബസാറിൽ കാന നിർമ്മാണത്തിനിടെ മതിലിടിഞ്ഞ് വീണ് പരുക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സെയ്ഫുൾ മണ്ഡൽ (35) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. മാർച്ച് മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എസ്.എൻ. പുരം മുള്ളൻബസാറീൽ വെച്ച് അപകടമുണ്ടായത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയാ വെസ്റ്റ് ബംഗാൾ സ്വദേശി  മുഹമ്മദ് മെഹബുൾ ഇസ്ലാം എന്നയാൾ അന്ന് തന്നെ മരണപ്പെട്ടിരുന്നു. മുള്ളൻ ബസാർ സെൻ്ററിന് വടക്ക് ഭാഗത്തുള്ള റോഡിൽ നിന്നും സമീപത്തെ മറ്റൊരു കാനയിലേക്ക് കാന ലിങ്ക് ചെയ്യുന്നതിനായി പുതിയ കാനാക്കായി കുഴി എടുത്തുകൊണ്ടിരിക്കുകയായിരുന്നു ഇവർ.
ഇതിനിടെയാണ് അരികിലെ സ്വകാര്യ പറമ്പിലെ മതിൽ തലയ്ക്ക് മുകളിലൂടെ ഇടിഞ്ഞുവീണത്.   മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Spread the love
See also  മീൻപിടുത്തത്തിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close