വരന്തരപ്പിള്ളി: മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച് വിദേശത്തേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി കുന്നത്തുപാടം കാഞ്ഞിരത്തംകുന്നേൽ ജിജോ ജോണിൻ്റെ മകൻ ജോയൽ ജിജോ(21)യെയാണ് കാണാതായത്. യുവാവിനെ കണ്ടെത്താൻ അടിയന്തര സഹായംതേടി കുടുംബം അധികൃതരെ സമീപിച്ചു. പാലക്കാടുള്ള ഏജൻസി മുഖേന ഡൽഹി ആസ്ഥാനമായ അക്വാ ഓഷ്യൻ ഷിപ്പ് മാനേജ്മെന്റ് എന്ന കമ്പനിയിലാണ് ജോയലിന് ജോലി ലഭിച്ചത്. കഴിഞ്ഞമാസം 13നാണ് ജോയൽ നാട്ടിൽനിന്ന് യാത്രതിരിച്ചത്. ഷാർജയിൽ എത്തിയ ശേഷം ‘ബ്ലാക്ക് ലെപ്പാർഡ്’ എന്ന കപ്പലിൽ ട്രെയിനി ഡെക്ക് റേറ്റിങ് വോസ്‌ഡ് ആയി ജോലിയിൽ പ്രവേശിച്ചതായി ജോയൽ വീട്ടുകാരെ അറിയിച്ചിരുന്നു. ഇസ്രായേൽ-ഇറാൻ അതിർത്തി പ്രദേശത്താണ് താനെന്നും ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും ജോയൽ നേരത്തേ അറിയിച്ചിരുന്നു. പിന്നീട് മാർച്ച് രണ്ടിന് രാത്രി ഒരു അന്താരാഷ്ട്ര നമ്പറിൽനിന്ന് വിളിച്ച് താൻ സുരക്ഷിതനാണെന്നും പേടിക്കേണ്ടതില്ലെന്നും ജോയൽ പറഞ്ഞു. എന്നാൽ അതിനുശേഷം ‘ബ്ലാക്ക് ലെപ്പാർഡ്’ എന്ന കപ്പലിൽ ട്രെയിനി ഡെക്ക് റേറ്റിങ് വോസ്‌ഡ് ആയി ജോലിയിൽ പ്രവേശിച്ചതായി ജോയൽ വീട്ടുകാരെ അറിയിച്ചിരുന്നു. ഇസ്രായേൽ-ഇറാൻ അതിർത്തി പ്രദേശത്താണ് താനെന്നും ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും ജോയൽ നേരത്തേ അറിയിച്ചിരുന്നു. പിന്നീട് മാർച്ച് രണ്ടിന് രാത്രി ഒരു അന്താരാഷ്ട്ര നമ്പറിൽനിന്ന് വിളിച്ച് താൻ സുരക്ഷിതനാണെന്നും പേടിക്കേണ്ടതില്ലെന്നും ജോയൽ പറഞ്ഞു. എന്നാൽ അതിനുശേഷം രണ്ടാഴ്ചയായിട്ടും ഒരു വിവരവും ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കയിലാക്കുന്നത്. മകനെ തിരികെയെത്തിക്കാൻ സർക്കാരിന്റെയും അധികൃതരുടെയും ഇടപെടൽ വേണമെന്നാണ് അച്ഛൻ ജിജോ ജോൺ അപേക്ഷിക്കുന്നത്. അമ്മ ഷൈനി ജിജോ അളഗപ്പനഗർ പഞ്ചായത്ത് അംഗമാണ്. ജിജോ ജോൺ മുൻ പഞ്ചായത്ത് അംഗമാണ്.


