തൃശൂർ:വാണിജ്യ പാചക വാതക വിതരണംനിലച്ചതോടെ അടച്ചുപൂട്ടലിൻ്റെ വക്കിൽഹോട്ടലുകൾ. പൂർണമായും അടയ്ക്കുന്നത്ഒഴിവാക്കാൻ പല ഹോട്ടലുകളും സമയംക്രമീകരിക്കാൻ തുടങ്ങി. കേന്ദ്രത്തിൻ്റെപിടിപ്പുകേടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.കൂടാതെ പാചകവാതകത്തിന് വിലയുംവർധിപ്പിച്ചു. നഗരത്തിലെ പല ഹോട്ടലുകളുംവൈകിട്ടത്തെ ഭക്ഷണം പൂർണമായുംഒഴിവാക്കി. ഇവ ഉച്ച ഭക്ഷണത്തിന് ശേഷംഅടയ്ക്കുകയാണ്. സമയക്രമീകരണംപാചകവാതക പ്രതിസന്ധിക്ക് പരിഹാരമല്ല,മറിച്ച് പരമാവധി പിടിച്ചുനിൽക്കാനുള്ളശ്രമമാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.സമയം ക്രമീകരിക്കുന്നതോടെ വലിയനഷ്ടമാണ് ഹോട്ടലുകൾക്ക് ഉണ്ടാകുന്നത്.വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.എന്നാൽ, തൊഴിലാളികൾക്ക് നിലവിൽനൽകുന്ന കൂലി നൽകുകയും വേണം.അതേസമയം പൂർണമായും അടച്ചിടുന്നതിലുംനല്ലത് നഷ്ടം സഹിച്ച്മുന്നോട്ടുപോകുകയാണെന്ന നിലപാടിലാണ്ഹോട്ടലുടമകൾ. ശുചീകരണവും വിളന്പലുംഅടക്കമുള്ള ജോലികൾ ചെയ്യുന്നവർകൂടുതലും ഇതര സംസ്ഥാനതൊഴിലാളികളാണ്. ഹോട്ടൽ പൂട്ടിയാൽ ഇവർ തിരിച്ച് നാട്ടുകളിലേക്ക് പോകും. പിന്നീട് തുറക്കുന്ന ഘട്ടത്തിൽ തൊഴിലാളികളെ കിട്ടില്ലെന്ന ആശങ്കയുമുണ്ട്. ഭൂരിപക്ഷം ഹോട്ടലുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അടച്ചിട്ടാലും വാടക നൽകേണ്ടത് സാന്പത്തിക പ്രതിസന്ധി വർധിപ്പിക്കും. പാചകവാതകം വിതരണം ചെയ്യുന്ന ഏജൻസികൾ ഗ്യാസ് വിതരണം പുനരാരംഭിക്കുന്നതിൽ കൃത്യമായ മറുപടി നൽകാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോഡ് വരുമ്പോൾ തരാം എന്ന മറുപടിയാണ് ഏജൻസികൾ ഹോട്ടലുകാർക്ക് നൽകുന്നത്. ചെറുകിട ഹോട്ടലുകളിൽ പ്രതിദിനം 5-8 സിലിണ്ടറുകളാണ് ആവശ്യമുള്ളത്. വലിയ ഹോട്ടലുകളിൽ പത്തിലധികം സിലിണ്ടറുകളും വേണം.


