ആര് മന്ത്രി?ആര് മുഖ്യമന്ത്രി?ആര് ഭരിച്ചിട്ട് എന്ത് കാര്യം?
തമ്പുരാനെ മരിച്ചാൽ കുഴിച്ചിടാൻ ആറ് അടി മണ്ണോ,തലയ്ക്ക് മീതെ മഴകൊള്ളാതെ ഇരിക്കാനുള്ള ആകാശമോ,ഒരു വീടോ ഇല്ലെങ്കിൽ എന്ത് കാര്യം?
എന്ന് ചോദിച്ച ആയിരങ്ങൾക്കുള്ള ഉത്തരമാണ് സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി എന്ന് റവന്യൂ മന്ത്രി അഡ്വ. ആർ. രാജൻ പറഞ്ഞു. ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ആസൂത്രണ ഹാളിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ഉന്നത വിദ്യാഭ്യാസവും സാമൂഹികക്ഷേമവും വകുപ്പുകളുടെ മന്ത്രി ആർ. ബിന്ദു പങ്കെടുത്തു.
2017 മുതൽ ഇതുവരെ 112 കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി ചിലവഴിച്ചതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് പാർപ്പിടം ഉണ്ടാക്കാൻ സാധിച്ചത് ഇന്ത്യയിൽ തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ പൂർത്തീകരിക്കപ്പെടുന്നത്.
37,426 കുടുംബങ്ങൾ പാലുകാച്ചി വീടുകൾ സ്വീകരിക്കുമ്പോൾ ഒന്നര ലക്ഷം പുഞ്ചിരികളാണ് നമുക്കിടയിൽ ഉണ്ടാകുന്നതെന്ന് പറഞ്ഞാണ് മന്ത്രി സംസാരിച്ചത്. ചൂരൽമലയിലും മുണ്ടക്കയിലും താൻ നേരിട്ട് കണ്ട സങ്കടങ്ങളും, ടൗൺഷിപ്പിലേക്ക് മാറിയപ്പോൾ അവർക്കിടയിൽ ഉണ്ടായ പുഞ്ചിരികളും കുറിച്ച് സംസാരിച്ചപ്പോൾ വികാരാധീനരായി സദസ്സ് ആ വാക്കുകൾ കേട്ടിരുന്നു.
മൂക്ക് താഴോട്ട് നീണ്ട ഒരു മലയാളിയെയും തോൽപിക്കാൻ ഈ സർക്കാർ കൂടെ നിൽക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളചരിത്രം കണ്ട ഏറ്റവും വലിയ ബൃഹത് പദ്ധതിയാണ് ലൈഫ് മിഷൻ.



