എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ 84 വയസുള്ള കാർത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ച് കൊന്നത്.ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ 60 വയസുള്ള ദേവദാസനേയും നായ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു.

