വടക്കാഞ്ചേരി : ആറുമാസം മുൻപ് പൊള്ളലേറ്റ് വഴിയിൽ കിടന്ന് അവശനിലയിൽ മരണപ്പെട്ട തെക്കുംകര പാണംവീട്ടിൽ ശശി (62) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയും അയൽവാസിയുമായ തെക്കുകര കിഴക്കൂട്ടുവളപ്പിൽ രാജൻ (60) എന്നയാളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
2025 തിരുവോണ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം മരണപ്പെട്ട ശശിയെ വഴിയിൽ പൊളളലേറ്റ് അവശനിലയിൽ കാണപ്പെട്ട കാര്യത്തിന് വടക്കാഞ്ചേരി പോലീസ് കേസ് റെജിസ്റ്റർ ചെ.യ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേ,ണത്തിൽ ദൃസാക്ഷികളൊ CCTV ദൃശ്യങ്ങളോ മൊബൈൽ മുഖേനയുളള അന്വേഷണമോ സാദ്ധ്യമല്ലാതിരുന്നതിനാൽ ഏറെ ദുഷ്കരമായ സാഹചര്യത്തിൽ അന്വേഷണം നീണ്ടുപോവുകയായിരുന്നു. ആറുമാസത്തോളം നീണ്ട അന്വേഷത്തിൽ സംശയമുളളവരെ ചുറ്റിപ്പറ്റി നടത്തിയ നിരന്തരമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വടക്കാഞ്ചേരി പോലീസിനെ സഹായിച്ചത്.
മുപ്പതോളം പേരെ കണ്ട് അന്വേഷണം നടത്തിയതിലും സാഹചര്യങ്ങൾ പരിശോധിച്ചതിലും ശശി വീണു കിടന്ന സ്ഥലത്തിനടുത്തുളള രാജൻ എന്നയാളുടെ സംശയകരമായ മൊഴികളും പെരുമാറ്റവും അന്വേഷണ സംഘത്തിന് സംശയം ഉണ്ടാക്കിയതും അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കി. തുടർന്ന് രാജൻെറ പ്രവർത്തികളെ തുടർച്ചയായി നിരീക്ഷിക്കുകയും രാജൻ സഞ്ചരിക്കാറുളള വഴികളിൽ അന്വേഷണം നടത്തുകയും രാജൻ ചില ആത്മസുഹൃത്തുക്കളൊട് മാസങ്ങൾക്കു ശേഷം കുറ്റസമ്മതം നടത്തിയതായി കണ്ടെത്തുകയും ഒടുവിൽ പ്രതിയായ രാജനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തൻെറ വീട്ടിലേക്ക് ബന്ധുക്കൾ വരുന്ന സമയം വീടിന് സമീപത്ത് വഴിയിൽ മദ്യപിച്ച് കിടന്നതിനാണ് താൻ ചൂടുവെളളമൊഴിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയും ചെയ്തു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നകുൽ രാജേന്ദ്ര ദേശ് മുഖ് ഈ കേസിൽ പ്രത്യേക താല്പര്യമെടുക്കുകയും കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് സമയം നൽകുകയും ചെയ്തതിനാലാണ് കേസിൽ വളരെ ഫലപ്രദമായ രീതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് കഴിഞ്ഞതെന്ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരൻ അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരൻ, സബ്ബ് ഇൻസ്പെക്ടർ ഹരിഹരസൂനു, അസി. സബ്ബ് ഇൻസ്പെക്ടർ പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിജോ, അനീഷ് ലാൽ, സിവിൽ പോലീസ് ഓഫീസർ സഗുൺ എന്നിവരുണ്ടായിരുന്നു.

