കൊരട്ടി കിൻഫ്ര പാർക്കിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ കോപ്പർ ചുരുളുകളും മറ്റും കവർന്ന മോഷ്ടാവ് അറസ്റ്റിൽ.

കൊരട്ടി : കിൻഫ്ര പാർക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ട്രാൻസ്ഫോർമർ ഭാഗങ്ങൾ കവർന്ന കേസിൽ മോറിഘാവ് ജാഹിറുൽ ഇസ്‌ലാം (23) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പാറക്കടവ് മൂഴിക്കുളം സ്വദേശികളായ ചിറ്റേത്ത് വീട്ടിൽ സാബു ജോർജ് (59), സഹോദരൻ ബാബു ജോർജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘പ്രോപ്പൊളി പായ്ക്കിംഗ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ഡിസംബർ 5-നും ഈ വർഷം മാർച്ച് 5-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. സ്ഥാപനത്തിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ഇൻഡോർ ട്രാൻസ്ഫോർമർ പൊളിച്ച് അതിനുള്ളിലുണ്ടായിരുന്ന ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കോപ്പർ ചുരുളുകളും മറ്റുമാണ് മോഷ്ടിച്ചു കടത്തിയത്. ഉടമകളുടെ പരാതിയെത്തുടർന്ന് 10-03-2026 തിയ്യതിയാണ് കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസെടുത്തത്.
ഈ കേസിൽ അന്വേഷണം നടത്തിവരവെ, കൊരട്ടി കിൻഫ്ര പാർക്കിന് മുൻവശത്തുനിന്നാണ് പ്രതിയെ മോഷണമുതലുകൾ സഹിതം പിടികൂടിയത്. പ്രതിയിൽനിന്ന് 22 കിലോ കോപ്പർ (ചെമ്പ്) ചുരുളുകൾ പിടിച്ചെടുത്തു. ആക്രി ശേഖരിക്കുന്ന ജോലിയാണ് പ്രതിക്ക്. ഇതിനിടയിലാണ് കിൻഫ്ര പാർക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയത്. മോഷ്ടിച്ച മുതലുകൾ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ഇവ വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.” നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ജാഹിറുൽ ഇസ്‌ലാം ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് കൈവശം വെച്ച കേസ്സിലും മൂന്ന് മോഷണക്കേസുകളിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അമൃതരംഗൻ, ജി എസ് ഐ ജോയ് കെ എ, ജി എ എസ് ഐ മാരായ ഷീജ പി എൻ, ഷിജോ സി ടി, ജി എസ് സി പി ഒ അലി ഇ എം, സി പി ഒ മാരായ ശ്രീജിത്ത് എൻ വി, ശ്രീജിത്ത് കെ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  അവിണിശ്ശേരി പഞ്ചായത്തിൽ ജീവിതശൈലി രോഗങ്ങളുടെ പരിശോധന മൊബൈൽ യൂണിറ്റ് സബ്സിഡി വിതരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close