ജില്ലയിൽ 37.2 ഡിഗ്രി ചൂട്

തൃശൂർ:ജില്ലയിൽ ചൂട് കൂടുന്നു. വ്യാഴാഴ്‌ വെള്ളാനിക്കരയിലെ കാലാവസ്ഥാ വ്യതിയാന പഠന കോളേജിൽ സ്ഥാപിച്ചിട്ടുള്ള മാപിനിയിൽ പകൽ 2.30ന് 37.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 22 ഡിഗ്രിയാണ്. 93 ശതമാനമാണ് അന്തരീക്ഷ ഊഷ്മാവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പുനലൂരിൽ 36.5 ഡിഗ്രിയാണ് ചൂട്. പാലക്കാട് 35.2 ഡിഗ്രി ചൂടുമാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ മാർച്ച് ഒന്നു മുതൽ വ്യാഴം വരെ ലഭിക്കേണ്ട വേനൽ മഴയിൽ 92 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 5.1 ശതമാനം മഴ ലഭിക്കേണ്ട ഇടത്ത് 0.4 ശതമാനം മഴയാണ് ലഭിച്ചത്.

Spread the love
See also  കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സിയെ യൂത്ത് കോൺഗ്രസ് ആദരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close