ബസിൽ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച കേസ്സിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് പേർ പിടിയിൽ.

മാള : 12.03.2026 തീയ്യതി 08.15 മണിയോടെ പറമ്പിറോഡ് എന്ന സ്ഥലത്തുവെച്ച് മരിയ മോട്ടോഴ്സ് എന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) എന്നവർ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണം ചെയ്ത് കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിനാണ്
തമിഴ്നാട് മധുരൈ ശിവകാശി റെയിൽവേ ഉന്നതി സ്വദേശിനികളും സഹോദരികളുമായ സീന (28), മഞ്ജു (30) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മാള പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബെന്നി, ഷാലി, എ എസ് ഐ ഷാജിത, സി പി ഒ അഖിലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ആധാര്‍ കാര്‍ഡിലെ പേര് എത്ര തവണ മാറ്റാം? പുതിയ നിയമങ്ങള്‍ അറിയാം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close