മാള: കാക്കുള്ളിശ്ശേരി മേലാംതുരുത്ത് കരിയാട്ടി ജെറീന (27) കാപ്പ ചുമത്തി ആറ് മാസം ജയിലിലാക്കി . തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ജെറിൻ മാള, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിലും മാള എക്സൈസ് റേഞ്ച് ഓഫീസ് പരിധികളിലുമായി മൂന്ന് കൊലപാതകശ്രമക്കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച മൂന്ന് കേസുകളിലും, മൂന്ന് അടിപിടിക്കേസുകളിലും, ഒരു മോഷണക്കേസിലും അടക്കം പത്ത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, മാള പോലീസ് സ്റ്റേഷൻ എസ് ഐ ബെന്നി, സി പി ഒ മാരായ സിജോയ്, കിരൺ എന്നിവർ പ്രധാന പങ്ക് വഹിച്ചു. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.


