ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപം വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മറ്റൊരു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. രണ്ട് സ്വകാര്യ ബസുകളും രണ്ട് ബൈക്കുകളുമാണ് അപകടത്തിൽപ്പെട്ടത്.

ദേവമാതാ (ഐശ്വര്യ) എന്ന ഓർഡിനറി ബസ്സും, പൂമല എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് കൂട്ടിയിടിച്ചത്. മുമ്പിൽ പോയ ഓർഡിനറി ബസ്സ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ പിന്നിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് ബ്രേക്ക് കിട്ടാതെ ഓർഡിനറി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ രണ്ടു ബസ്സുകൾക്കും ഇടയിലായി രണ്ട് ബൈക്കുകളിൽ വന്നിരുന്ന രണ്ടു പേർക്കാണ് അപകടം സംഭവിച്ചത്.

Spread the love
See also  ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close