തൃശൂർ: തൃശൂരിൽ സിപിഎം മുൻപ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലയിലെ നടത്തറ, പാണഞ്ചേരി മേഖലകളിലെ മുൻ സിപിഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മണ്ണുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ ജി ബൈജു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.
Latest Amazon Offers


