PUDUKAD-NEWS-PUTHUKAD-NEWS

കിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ ചാടി അച്‌ഛൻ മുങ്ങി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ പുറകെ ചാടിയ അച്ഛൻ മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണു(33) ആണ് മരിച്ചത്. മൂന്നു വയസുകാരനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപ്പെടുത്തി.ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി 26 കാരൻ വൈശാഖാണ് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തിയത്. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Spread the love
See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top