കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു

ചാലക്കുടി:ദേശീയപാത പോട്ട പനമ്പിള്ളി കോളേജ് ജങ്ഷന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസിടിച്ചു. തിങ്കൾ രാവിലെ 10.45ഓടെയായിരുന്നു അപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് അപ്രതീക്ഷിതമായി ബ്രേക്കിട്ടതോടെ പിന്നിൽ വന്ന എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗം തകർന്നു. പൊലീസെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ മറ്റുബസുകളിൽ കയറ്റിവിട്ടു.

Spread the love
See also  തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *