ദേശീയപാത 66-ൽ രണ്ടിടത്ത് കൂടി അടിപ്പാതകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 

കൊടുങ്ങല്ലൂർ: സിഐ ഓഫീസ് ജംങ്ഷനിലും എടമുട്ടം സെൻ്റിലുമാണ് പുതിയ അടിപ്പാതകൾക്ക് എൻ.എച്ച് അതോറിറ്റി അനുമതി ആയത്. സ്മോൾ വെഹിക്കിൾ അണ്ടർ പാസ് (SVUP) ആണ് ഇവിടങ്ങളിൽ വരുന്നത്.
സി ഐ ഓഫീസ് ജംങ്ഷനിൽ അടിപ്പാത നിർമ്മാണത്തിന് അനുമതി ലഭിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ നിന്നും അടിപ്പാത ആവശ്യപ്പെട്ട് ഇവിടെ സമരം ചെയ്തുവരുന്ന എലിവേറ്റഡ് ഹൈവേ കർമ്മസമിതി നേതാക്കളെ അറിയിച്ചു. എന്നാൽ രേഖമൂലമുള്ള അറിയിപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.സി.ഐ ഓഫീസ് ജങ്ഷനിൽ അടിപ്പാത ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നടത്തിവരുന്ന സമരം 850 ദിവസം പിന്നിട്ടു.

Spread the love
See also  പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *