സ്ത്രീകൾ ചൂലുമായി പ്രതിഷേധിച്ചു

വയനാട് ദുരന്ത ബാധ്യതയുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് കൊള്ളക്കെതിരായി ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ  സംഘടിപ്പിച്ച പ്രതിഷേധം അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രമുഖ കുമാർ ഉദ്ഘാടനം ചെയ്തു. സുമ ശിവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എസ് ജയ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ നഗരത്തിൽ ചൂലുകൾ ഏന്തി നടത്തിയ പ്രകടനത്തിനുശേഷം വടക്കേ നടയിൽ പൊതു സമ്മേളനം ചേർന്നു. സിന്ധു ജയൻ , നഗരസഭാ ചെയർപേഴ്സൺ ഹണിപിതാംബരൻ, രാധികനിൽകുമാർ,  സിന്ധു അശോക്, ഇന്ദിരാ ദിവാകരൻ, ടി  കെ ഗീത തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  🔴LIVE - Cherpu Bhagavathy Temple Makayiram Purappadu - Live Stream

Leave a Comment

Your email address will not be published. Required fields are marked *