കയ്പമംഗലം: പനമ്പിക്കുന്നിൽ കാറിൽ എൻഎച്ച് നിർമ്മാണക്കമ്പനിയുടെ ട്രാക്ടർ ഇടിച്ച് അപകടം. കാർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാട് സ്വദേശി തുളസി ഭവനിൽ ജിത്തിന്റെ ഭാര്യ അർച്ചന (34) ക്കാണ് പരുക്കേറ്റത്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മണിയോടെ ആയിരുന്നു അപകടം. പനമ്പിക്കുന്നിൽ ദേശീപാതതയുടെ കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽ നിന്നും റോഡ് ക്രോസ് ചെയ്ത് പടിഞ്ഞാറ് ഭാഗത്തേക്ക് വന്ന ട്രാക്ടറാണ് കാറിലിടിച്ചതെന്ന് പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.


