കാറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്.

ദേശീയപാതയിൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം
കാർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാട് സ്വദേശി തുളസി ഭവനിൽ ജിത്തിൻ്റെ ഭാര്യ അർച്ചന (34) ക്കാണ് പരിക്കേറ്റത്, ഇവരെ കയ്‌പമംഗലം ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.
പനമ്പിക്കുന്നിൽ ദേശീപാതയുടെ കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽ നിന്നും റോഡ് ക്രോസ് ചെയ്‌ത്‌ പടിഞ്ഞാറ് ഭാഗത്തേക്ക് വന്ന എൻ.എച്ച്. നിർമ്മാണ കമ്പനിയുടെ ട്രാക്ടറും ഗുരുവായൂർ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു ഹരിപ്പാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Spread the love
See also  🔴LIVE - തിരുവാതിര വിളക്ക് - Arattupuzha Sree Sastha Temple - Pooram Live

Leave a Comment

Your email address will not be published. Required fields are marked *