ചെന്ത്രാപ്പിന്നി മധുരംപിള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിസിറ്റി പോസ്‌റ്റിലിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചെന്ത്രാപ്പിന്നി എടത്തിരുത്തി മധുരംപിള്ളി റോഡിൽ മഠത്തികുളം ഭാഗത്താണ് അപകടമുണ്ടായത്. ചെന്ത്രാപ്പിന്നി ഈസ്‌റ്റ് ഭാഗത്ത് നിന്നും അലുവത്തെരുവ് ഭാഗത്തേക്ക് വന്നിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


