ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് തീ പിടിച്ചു

കൊടകര : ദേശീയപാതയിൽ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് തീ പിടിച്ചു. തൃശ്ശൂരിലേക്ക് പത്രം അച്ചടിക്കാൻ കൊണ്ടുപോയ പേപ്പർറോളുകളിലേക്കാണ് തീ പടർന്നത്.

വാഹനത്തിന്റെ അടിയിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ റോഡരികിലേക്ക് ഒതുക്കിനിർത്തി. നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിനടിയിലുള്ള തീ എക്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. എറണാകുളം ഭാഗത്തുനിന്നാണ് പേപ്പർറോളുകൾ കൊണ്ടുവന്നിരുന്നത്. ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലെ അഗ്നിരക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിൽ ഉണ്ടായിരുന്ന 27 പേപ്പർറോളുകൾ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ താഴെയിറക്കി. ചാലക്കുടി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെയും പുതുക്കാട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോജി വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Spread the love
See also  🔴LIVE - പെരുവനം പൂരം 2026 - Peruvanam Pooram Live Stream

Leave a Comment

Your email address will not be published. Required fields are marked *