പുതുക്കാട്ട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു

തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബസിന് പിറകിൽ പിക്കപ്പ് വാനും അതിന് പിന്നിൽ കാറുമാണ് വന്നിടിച്ചത്.അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച‌ രാവിലെ പത്തരയോടെയായിരുന്നു അപകടം. ദേശീയപാതയിൽ സ്റ്റാൻഡിന് എതിർവശത്ത് അശ്രദ്ധമായി നിർത്തി യാത്രക്കാരെ ഇറക്കിയ കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിച്ച ടോറസ് ലോറിയിൽ ഇടിക്കാതിരിക്കാൻ പിറകിൽ വന്ന സൂപ്പർഫാസ്റ്റ് ബസ് പെട്ടെന്ന് ബ്രേയ്ക്കിട്ടതാണ് അപകടകാരണം.

Spread the love
See also  🔴LIVE - പെരുവനം പൂരം 2026 - ചാത്തക്കുടം ശാസ്താവ് - Peruvanam Pooram Live

Leave a Comment

Your email address will not be published. Required fields are marked *