തൃശൂർ : 146 ഗ്രാം സ്വർണ്ണം ഇസാഫിൽ പണയം വച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് തിരിച്ചെടുക്കുന്നതിനായി പത്തുലക്ഷത്തിലധികം രൂപ ബാങ്കിൽ നിന്നും തട്ടിപ്പുനടത്തിയ കേസിലെ പ്രതികളിലെ ഒരാൾകൂടിയായ കാഞ്ഞങ്ങാട് പൊള്ളക്കട സ്വദേശിയായ ഉപ്പാട്ടി കുഴിയിൽ വീട്ടിൽ സൂരജ് നാണു (47) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
2025 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 146 ഗ്രാം സ്വർണ്ണം ഇസാഫിൽ പണയം വച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് തിരിച്ചെടുക്കുന്നതിനായി പത്തുലക്ഷത്തിരാണ്ടായിരം രൂപ ബാങ്കിൽ നിന്നും രണ്ടാം പ്രതിയായ ജിഷയ്ക് ബാങ്കിൽ നിന്നും അയച്ചുകൊടുക്കുകയായിരുന്നു. ഉടൻതന്നെ ജിഷ അയച്ചുകിട്ടിയ തുകയിൽ നിന്നും പത്തുലക്ഷം രൂപ സ്വർണ്ണം പണയം വയക്കാൻ കൊടുത്തയാളിനാണ് അയക്കുന്നതെന്ന് പറഞ്ഞ് മൂന്നാം പ്രതിയായ സജുവിന് അയച്ചുകൊടുക്കുകയും ചെയ്തു.
സജി നാലാം പ്രതിയായ ഷെമീറിനും ഷെമീറിൽ നിന്നും അഞ്ചാം പ്രതിയായ ബിജിപൈലിക്കും തുക കൈമാറുകയായിരുന്നു. പ്രതികൾ തുകകൈമാറി ബാങ്കിന് സ്വർണ്ണമോ അയച്ച തുകയോ തിരിച്ചുനൽകാതെ തട്ടിപ്പുനടത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആറാം പ്രതിയായ സൂരജ് നാണുവിനെ പിടികൂടിയത്. അന്വേഷണത്തിൽ പ്രതികൾ തുക കൈമാറുന്നതിനായി കമ്മീഷൻ കൈപറ്റിയെന്നും വ്യക്തമായിട്ടുണ്ട്. ഈ കേസിലേക്ക് മുഴുവൻ പ്രതികളെ അറസ്റ്റു ചെയ്തു. അഞ്ചാം പ്രതിയായ ബിജി പൈലിയെ കോടതി റിമാൻറ് ചെയ്തിരുന്നു. മൂന്നാം പ്രതിയായ ഷെമീറിന് ജാമ്യം ലഭിച്ചിരുന്നു.
മറ്റുളളവർക്ക് ട്രാൻസാക്ഷനുവേണ്ടി അക്കൌണ്ട് ഡീറ്റെയിൽസ് കൈമാറുന്നത് ഇത്തരം കേസുകളിൽ പ്രതിയാകാൻ ഇടവരുമെന്നും ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു. അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ, സബ് ഇൻസ്പെക്ടർ ബിപിൻ ബി നായർ, സബ് ഇൻസ്പെക്ടർ സുരേഷ്, സിവിൽപോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ, സൂരജ്, സജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

