loader image

മതിലകത്ത് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ.

മതിലകം : പാപ്പിനിവട്ടം വില്ലേജ് എസ് എൻ പുരം തറാഞ്ചേരി സ്വദേശി കുഴുപ്പുള്ളി വീട്ടിൽ സുന്ദരൻ 59 വയസ് എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ വീടിന്റെ വരാന്തയിൽ വെച്ച് പ്രതികളുടെ അമ്മയെ സുന്ദരൻ ഫോൺ ചെയ്തു എന്നുള്ള വൈരാഗ്യത്താൽ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച സുന്ദരന്റെ ഭാര്യയെ കൈക്ക് പിടിച്ച് വലിച്ച് മാറ്റിയും ചെയ്ത സംഭവത്തിനാണ്
എടത്തിരിത്തി സ്വദേശി അരിപ്പിന്നി വീട്ടിൽ രശ്മൽ 37 വയസ്, സഹോദരനായ സദു എന്നറിയപ്പെടുന്ന നിഖിൽ 35 വയസ് എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
നിഖിൽ കാട്ടൂർ സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മാരായ അജയ് എസ് മേനോൻ, പ്രദീപ് ടി എൻ, വിശാഖ്, ജി എ എസ് ഐ വഹാബ്, സി പി ഒ ഷനിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close